Wed Sep 23, 2026 4:54 am
FLASH
X

വ്യാജപരാതി നൽകിയ വീട്ടമ്മയ്ക്കെതിരെ കേസുകൊടുക്കുമെന്ന് ബിന്ദു; പേരൂർക്കട സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റത്തിന് സാദ്ധ്യത

HOME / Kerala May 20, 2025

തിരുവനന്തപുരം : മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അപമാനിച്ച സംഭവത്തിൽ കള്ളപ്പരാതി നൽകിയ വീട്ടമ്മ ഓമന ഡാനിയേലിനെതിരെ പരാതി നൽകുമെന്ന് ആർ ബിന്ദു. മാല കാണാതായ സംഭവത്തിൽ ഓമനയുടെ മകളെ സംശയമുണ്ടെന്നും ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.സംഭവത്തിൽ എസ്‌ഐയ്ക്കെതിരെ മാത്രം നടപടിയെടുത്താൽ പോര. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ തന്നെ ഉപദ്രവിച്ച എല്ലാവർക്കുമെതിരെ നടപടി വേണം. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം. പ്രസന്നൻ എന്ന സിപിഒ സർവീസിൽ തുടരാൻ പാടില്ല. തനിക്ക് നീതി ലഭിക്കണമെന്നും ബിന്ദു പറഞ്ഞു.നി​ര​പ​രാ​ധി​യാ​യ​ ​ദ​ളി​ത് ​യു​വ​തി​യെ​ ​ഇ​രു​ട്ടി​വെ​ളു​ക്കു​വോ​ളം സ്റ്റേഷനിൽ​ ​പൊ​ലീ​സ് ​മാ​ന​സി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച സംഭവത്തിൽ പേ​രൂ​ർ​ക്ക​ട​ ​സ്റ്റേ​ഷ​നി​ലെ​ ​എ​സ്.​ഐ​ ​എ​സ്.​ജി.​പ്ര​സാ​ദി​നെ ​സ​സ്പെ​ൻ​ഡ് ചെയ്തിരിക്കുകയാണ്.

കു​ട​പ്പ​ന​ക്കു​ന്നി​ൽ​ ​ജോ​ലി​ക്കു​ ​പോ​യി​രു​ന്ന​ ​വീ​ട്ടി​ലെ​ ​മാ​ല​ ​കാ​ണാ​താ​യ​ ​സം​ഭ​വ​ത്തി​ലാ​ണ് ​ദ​ളി​ത് ​യു​വ​തി​ ​ആ​ർ.​ബി​ന്ദു​ ​ അപമാനിക്കപ്പെട്ടത്. ഏ​പ്രി​ൽ19​നാ​ണ് ​മാ​ല ​കാ​ണാ​താ​യ​ത്.​ 23​ന് ഓമന ​പ​രാ​തി​ ​ന​ൽ​കി.​ ​വൈ​കി​ട്ട് ​നാ​ലി​ന് ​അ​മ്പ​ല​മു​ക്കി​ലെ​ ​ബ​സ്‌​സ്റ്റോ​പ്പി​ൽ​ ​വീ​ട്ടി​ലേ​ക്ക് ​പോ​വാ​ൻ ​നി​ന്ന​ ​ബി​ന്ദു​വി​നെ​ ​ഫോ​ണി​ൽ​ വി​ളി​ച്ച് ​പേ​രൂ​ർ​ക്ക​ട​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. തുടർന്നായിരുന്നു മാനസിക പീഡനം.21 മണിക്കൂർ ദാഹജലംപോലും നൽകാതെ പട്ടിണിക്കിട്ടു. പുരുഷ പൊലീസിനു മുന്നിൽ വസ്ത്രാക്ഷേപം നടത്തിയെന്നും ബിന്ദു പറഞ്ഞു. പ​രാ​തി​ക്കാ​രി​യാ​യ​ ​ഓ​മ​നാ​ ഡാ​നി​യേ​ലി​ന്റെ​ ​വീ​ട്ടി​ൽ​ നി​ന്നു​ത​ന്നെ ഏപ്രിൽ 24ന്​ 18 ​ഗ്രാ​മി​ന്റെ​ ​മാ​ല​കി​ട്ടി​യി​ട്ടും​ ​എ​ഫ്.​ ​ഐ.​ആ​ർ​ ​റ​ദ്ദാ​ക്കിയില്ല.​ ​ഇ​ന്ന​ലെ​യാ​ണ് ​അ​തി​നു​ള്ള​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​ത്. സംഭവത്തിൽ കൂടുതൽ പൊലീസുകാ‌ർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ആഭ്യന്തരവകുപ്പ്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലം മാറ്റത്തിന് സാദ്ധ്യതയുണ്ടെന്നും വിവരമുണ്ട്. അന്വേഷണ റിപ്പോർട്ട് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്