Wed Sep 23, 2026 5:27 am
FLASH
X

അഴകിൽ നെയ്തെടുത്ത  കൈത്തറിയുടെ പാരമ്പര്യം വിളിച്ചോതുന്ന വ്യവസായ വകുപ്പിന്റെ സ്റ്റാളുകൾ ശ്രദ്ധ ആകർഷിക്കുന്നു

HOME / Kerala May 19, 2025

കൊച്ചി : പരമ്പരാഗതമായി നെയ്തെടുക്കുന്ന വസ്ത്രങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. ചേന്ദമംഗലം കൈത്തറിയുടെ സവിശേഷതകൾ ലോകമെമ്പാടുമുള്ളവർക്ക് പരിചിതവുമാണ്.എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ഇത്തരത്തിൽ ചേന്ദമംഗലം നെയ്ത്ത്   തൊഴിലാളികൾ നെയ്തെടുത്ത വിവിധയിനം വസ്ത്രങ്ങളാണ് പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്നത്. സെറ്റുമുണ്ടുകൾ, സാരികൾ, ടവ്വലുകൾ, ഷോളുകൾ എന്നിങ്ങനെ വ്യത്യസ്ത തരം വസ്ത്രങ്ങൾ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്. 

ചേന്ദമംഗലം കൈത്തറിയുടെ പറവൂർ യൂണിറ്റിൽ നിന്നും 150 ൽ അധികം  തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ചേർന്ന് നെയ്തെടുത്തിരിക്കുന്ന വസ്ത്രങ്ങൾ പുത്തൻ ട്രെൻഡുകൾക്കൊപ്പംപിടിച്ചുനിൽക്കാൻ കഴിയുന്നവയാണ്.   നെയ്ത് തൊഴിൽ എങ്ങനെയാണെന്നും എങ്ങനെ ഒരു വസ്ത്രം നെയ്യാം എന്നതും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി പ്രവർത്തന മാതൃകയും വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ തൊഴിലാളികൾ നെയ്തെടുക്കുന്ന വസ്ത്രങ്ങൾ 20% റിബേറ്റോട് കൂടിയാണ് വിപണന മേളയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നത്.