Sun Aug 09, 2026 12:33 am
FLASH
X

എവിൻ്റെ കൊലപാതകം : സർവകക്ഷി പ്രതിഷേധ യോഗം ചേർന്നു

HOME / Kerala May 16, 2025

കൊച്ചി :നെടുമ്പാശ്ശേരി എയർപോർട്ട് സി ഐ എസ് എഫ് ഉദ്യോഗസ്ഥരായ രണ്ടുപേര് കാറ് കയറ്റി അതിദാരുണമായി കൊലപ്പെടുത്തിയ എവിൻ ജിജോയെ അനുസ്മരിച്ച് നായത്തോട് സൗത്തിൽ സർവകക്ഷി പ്രതിഷേധ യോഗംചേർന്നു. ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. റോജി എം. ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.ഷിയോ പോൾ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ, ടെൽക് ഡയറക്ടർ ബോർഡംഗം അഡ്വ.കെ.കെ ഷിബു, ബി ജെ പി ജില്ലാ പ്രസിഡൻ്റ് എം. എ ബ്രഹ്മരാജ് ,നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ്, ആർ ജെ ഡി നേതാവ് ജയ്സൺ പാനിക്കുളങ്ങര, കൗൺസിലർ രജനി ശിവദാസൻ എന്നിവർ പ്രസംഗിച്ചു.