Sun Aug 09, 2026 1:33 am
FLASH
X

യുവാവിൻ്റെ ജീവൻ രക്ഷപെട്ടത് തലനാരിഴക്ക് :നിയന്ത്രണം വിട്ട മിനി ടിപ്പർ പുറകോട്ട് ഉരുണ്ട്  സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിൽ യാത്രികൻ്റെ കാലിന് ഗുരുതര പരിക്ക്

HOME May 16, 2025

അടിമാലി:   ആനച്ചാൽ ഈട്ടിസിറ്റിക്ക് സമീപം നിയന്ത്രണം വിട്ട മിനി ടിപ്പർ പുറകോട്ട് ഉരുണ്ട്  സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ്റെ കാലിന് ഗുരുതര പരിക്ക്. ഇന്നലെ രാവിലെയാണ് സംഭവം . കയറ്റം കേറുന്നതിനിടെ വലിമുട്ടിയ മിനി ടിപ്പർ പുറകോട്ട് ഉരുണ്ട് പുറകിൽ വരുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിന് മുകളിലൂടെ കയറി ഇറങ്ങി. ടിപ്പർ പുറകോട്ട് ഉരുണ്ടു റോഡ് സൈഡിലെ കട്ടിങ്ങിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഈട്ടി സിറ്റിയിലെഒരുറിസോർട്ടിൽവയറിങ്ങിനായിപോവുകയായിരുന്നആളാണ്ടിപ്പറിന് പുറകിലെസ്കൂട്ടറിൽഉണ്ടായിരുന്നത്.അപകടത്തിൽ കാലിന് അതീവ ഗുരുതരമായി പരിക്കേറ്റ  യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.