എറണാകുളം ജില്ലയിൽ എട്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ജില്ലകളിൽ നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.എറണാകുളം ജില്ലയിൽ എട്ട് റോഡുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. എറണാകുളം പൊതുമരാമത്ത് ഡിവിഷനിൽ അഞ്ചും മുവാറ്റുപുഴ ഡിവിഷനിൽ മൂന്നും റോഡുകളിലാണ് നവീകരണം പൂർത്തിയായത്. കറുകുറ്റി – അഴകം റോഡ്, അമരാവതി റോഡ്, ഫാ. മാത്യു കൊത്തകത്ത് റോഡ്, പി.ടി. ജേക്കബ് റോഡ്, സാന്റോ ഗോപാലൻ റോഡ്, കീഴില്ലം കുറിച്ചിലക്കോട് റോഡ്, നേര്യമംഗലം – നീണ്ടപ്പാറ റോഡ്, മൂവാറ്റുപുഴ ടൗൺ ലിങ്ക് റോഡുകൾ (ആസാദ് റോഡ്, ആശ്രാമംകുന്ന് റോഡ്, കാവുംകര മാർക്കറ്റ് റോഡ് ) എന്നിവയാണ് തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നത്



