മൂവാറ്റുപുഴ: നഗരവികസനത്തിന് ഭാഗമായി വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡക്ടിനു മുകളിലെ സ്ലാബുകൾ ഹിറ്റാച്ചി ഉപയോഗിച്ച് മാറ്റിയാണ് പൈപ്പുകൾ ഡക്റ്റിന് ഉള്ളിൽ ഇറക്കുന്നത്. മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതകുരുക്ക് മൂലം ഉദ്ദേശിക്കുന്ന വേഗതയിൽ പണികൾ പൂർത്തീകരിക്കാൻ കഴിയാത്തതും ഇടയ്ക്കിടെ ഉള്ള മഴ മൂലം നിലവിൽ വികസനജോലികൾക്ക്കാലതാമസം വന്നിരിക്കുകയാണ്. പി ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള ഇടതുഭാഗത്തെ പൈപ്പ് ലൈനുകൾ പൂർണ്ണമായും മാറ്റുകയും ഗാർഹിക കണക്ഷനുകൾ ഉൾപ്പെടെ നൽകുകയും ചെയ്തു. കച്ചേരിത്താഴം മുതൽ റ്റി ബി ജംഗ്ഷൻ വരെയുള്ള വലതുഭാഗത്തെ പൈപ്പ് ലൈനുകളും, വള്ളക്കാലി-മാറാടി റോഡിലേക്കും, എസ്.എൻ.ഡി.പി ജംഗ്ഷനിലേക്കും പോകുന്ന വാട്ടർ കണക്ഷൻ പൈപ്പുകളുടെ ജോലികളും പൂർത്തിയായി.മൂവാറ്റുപുഴ മാർക്കറ്റ് – പെരുമറ്റം ഭാഗത്തേക്കുള്ള വാട്ടർ സപ്ലൈയുടെകണക്ഷൻ പൈപ്പ് ലൈനുകളും,മാറാടി- ആരക്കുഴറോഡ് – നിർമ്മലകോളേജ്എന്നിവിടങ്ങളിലേക്കുള്ള വാട്ടർസപ്ലൈയുടെ കണക്ഷൻ പൈപ്പുകളുടെ പ്രവർത്തിയും, പി ഒ മുതൽ റ്റി ബി വരെയുള്ള ഹൗസ് കണക്ഷനുകളും ആണ് ഇനി പൂർത്തീകരിക്കാൻ ഉള്ളത്. നിലവിൽ വാട്ടർ അതോറിറ്റിയുടെ മൂന്ന് ടീമുകളാണ് വർക്കിനുള്ളത് ഇവ കൂട്ടുന്നതിനുള്ള നടപടികൾ കൂടി കൈക്കൊള്ളാൻ നിർദേശം നൽകി വള്ളക്കാലിൽ ജംഗ്ഷനിലെ കൾവേർട്ടിന്റെ ക്യൂറിങ് പിരീഡ് പൂർത്തിയാകുന്ന മുറയ്ക്ക് റോഡ് ഡൈവേർഷൻ മാറ്റിക്കൊണ്ട് ഈ ഭാഗത്തെ റോഡ് നിർമ്മാണ പ്രവർത്തനം ആരംഭിക്കാനും സ്കൂൾ തുറക്കുന്നതിന് മുൻപായി ഇരുഭാഗത്തെയും റോഡ് പണി ഉടനടി തീർക്കുന്ന രീതിയിൽനടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി.



