കോലഞ്ചേരി: ലഹരിക്കെതിരെ വേനലവധിക്കാല പ്രത്യേകപരിപാടി കളിചിരിപാട്ട്സംഘടിപ്പിച്ചു.രാമമംഗലം ചിന്ത സാംസ്കാരികവേദി ഗ്രന്ഥശാല ഉള്ളേലിക്കുന്ന്ബാലവേദിവേനലവധിക്കാലത്ത് കുട്ടികൾക്കായി പോസ്റ്റർരചനാ മത്സരവും ഏകദിനപരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഗ്രന്ഥശാലയിൽ നടന്ന പരിപാടിക്ക് ടീച്ചേഴ്സ് ക്ലബ് അക്കാദമിക് കോ-ഓർഡിനേറ്റർ റ്റി.റ്റി പൗലോസ് നേതൃത്വം നൽകി. ലഹരിക്കെതിരായ പോസ്റ്റർ പ്രദർശനത്തിൻ്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും ബാലസാഹിത്യകാരനും അദ്ധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ചിന്ത പ്രസിഡൻ്റ് പി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥശാല രക്ഷാധികാരി പി എസ് മോഹനൻ, ഗ്രന്ഥശാല സെക്രട്ടറി പി. സി രഞ്ജിത്ത്, ബാലവേദി കോ-ഓർഡിനേറ്റർ പ്രവിത റെജി സ്വാഗതവും ചിന്ത എക്സി.അംഗം സനീഷ്ഗോപി നന്ദി പറഞ്ഞു.



