Sun Aug 09, 2026 4:57 am
FLASH
X

കാളിമലയില്‍ ചിത്രാ പൗര്‍ണമി പൊങ്കാല നടന്നു

HOME / Kerala May 13, 2025

വെളളറട: അഗസ്ത്യാര്‍കൂട മലനിരകളില്‍പ്പെട്ട കൂനച്ചി കൊണ്ട കെട്ടി യിലെ വരമ്പതിമലയെ  യാഗഭൂമിയാക്കി കാളിമല ചിത്രാ പൗര്‍ണമി  പൊങ്കാല. ഭാഷയുടെയും സംസ്ഥാനത്തിന്റെയും അതിരുകള്‍ ഭേദിച്ച് വരമ്പതിമലയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ കാളിമല അമ്മയ്ക്ക് പൗര്‍ണമി പൊങ്കാലയിട്ടു. പുലര്‍ച്ചെ മുതല്‍ക്കു തന്നെ സ്ത്രീ ഭക്തജനങ്ങളുള്‍പ്പെടെ മലകയറി .രാവിലെ 9.30ന്  പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെ പതിനായിരക്കണക്കിന് പൊങ്കാലയടുപ്പുകളിലേയ്ക്ക് അഗ്‌നി തെളിഞ്ഞു. 10.15ന് ക്ഷേത്ര ടസ്റ്റ് പ്രസിഡന്റ് സി.രാജേന്ദ്രന്റെ അധ്യക്ഷതയില്‍ സാംസ്‌കാരിക മഹാസമ്മേളനം അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ടീയ സ്വയംസേവക സംഘം മുതിര്‍ന്ന പ്രചാരകന്‍ കെ.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.കാളിമല സേവാ സമിതി പ്രസിഡന്റ് കെ.പ്രഭാകരന്‍, വിശ്വഹിന്ദു പരിഷത് ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാണു മാലയന്‍, ബിജെപി തമിഴ് നാട് ഘടകം അധ്യക്ഷനും തിരുനെല്‍വേലി എല്‍ എ എ യുമായ നയിനാര്‍ നാഗേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.11 മണിക്ക് അന്നദാനവും ഉച്ചക്ക് 12ന് പൊങ്കാല നിവേദ്യവും  ദീപാരാധനയും നടന്നു .രാത്രി 12 ന് നടന്ന മഹാകാളിയൂട്ടോടുകൂടി ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തിന് സമാപനമായി.  ക്ഷേത്രപരിസരമാകെ പൊങ്കാലയടുപ്പുകള്‍ നിരന്നതിനാല്‍ വൈകിയെത്തിയവര്‍ ഉച്ചക്ക് ശേഷമാണ് പൊങ്കാലയിട്ടത് .41 കാണി വനവാസി സങ്കേതങ്ങളിലെ മൂട്ടു കാണിമാര്‍ക്ക് രാവിലെ 9 ന്പൂര്‍ണകുംഭ സ്വീകരണം നടന്നു.  ലക്ഷത്തോളം തീര്‍ത്ഥാടകരാണ്  ഇത്തവണ ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തിയതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.      ചിത്രംചിത്രാ പൗര്‍ണമി പൊങ്കാലയിടുപ്പില്‍ തീ പടര്‍ന്ന പ്പോള്‍.