തിരുവനന്തപുരം: പാക്കിസ്ഥാനിലെ ഭീകര ത്താവളങ്ങള് ലക്ഷ്യമാക്കി ഓപ്പറേഷന് സിന്ദൂ റിലൂടെ ആക്രമണം നടത്തിയ ഇന്ത്യന് സേനക്ക് അഭിവാദ്യവും ഐക്യദാര്ഢ്യവും പ്രഖ്യാപിച്ച് ദീപം തെളിയിച്ചു. പ്രേംനസീര് സുഹൃത് സമിതി പാളയം രക്ത സാക്ഷി മണ്ഡപത്തില് നടത്തിയ ഐക്യദാര്ഢ്യചടങ്ങ് മുന്മന്ത്രി വി.എസ്. ശിവകുമാര് മെഴുകുതിരി തെളിയിച്ച് ഉല്ഘാടനം ചെയ്തു. ഡോ:എം.ആര്. തമ്പാന് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. രാഷ്ടത്തിന്റെ സുരക്ഷക്കും ഐക്യത്തിനും കേന്ദ്ര സര്ക്കാര് കൈ കൊണ്ട ധീരമായ നടപടിക്ക് എല്ലാ രാഷ്ട്രീയ പാര്ട്ടികളും വിവിധ ലോക രാഷ്ടങ്ങളും പിന്തുണ പ്രഖ്യാപിച്ചത് നമ്മുടെ മതേതര മൂല്യത്തിന്റെ വലുപ്പം വെളിവാക്കുന്നുവെന്നും ഇന്ത്യന് സേനക്ക് നാമെല്ലാപേരുടെയും അഭിനന്ദനങ്ങള് അര്പ്പിക്കുന്നുവെന്നും വി.എസ്. ശിവകുമാര് അഭിപ്രായപ്പെട്ടു. സമിതി ഭാരവാഹികളായ തെക്കന് സ്റ്റാര് ബാദുഷ, പനച്ചമൂട് ഷാജഹാന്, ഷംസ് ആബ്ദീന്, സൈനുല് ആബ്ദിന്, അജിത് കുമാര്, അലോഷ്യസ് പെരേര ,നാസര് കിഴക്കതില്, അജയ് വെള്ളരിപ്പണ, ഡോ: വാഴമുട്ടം ചന്ദ്രബാബു, അഡ്വ ഫസി ഹ, സോനു, ഗൗരീ കൃഷ്ണ, സുദര്ശന്, രാജ്കുമാര്, വിനോദ്,അനിത,സുഗത, ജെ. ലത, സി.കെ. റാണി, നസീറ , ശോഭന, എന്നിവര് ഉള്പ്പെടെ സമൂഹത്തിലെ നിരവധി പേര് ദീപം തെളിയിച്ച് ഐക്യദാര്ഡ്യം പ്രഖ്യാപിച്ചു. പ്രേംസിം സിംഗേര്സ് ഗായകര് ദേശഭക്തി ഗാനങ്ങളും ആലപിച്ചു.ചിത്രം.പ്രേംനസീര് സുഹൃത് സമിതി പാളയം രക്തസാക്ഷി മണ്ഡപത്തില് സംഘടിപ്പിച്ച ഓപ്പറേഷന് സിന്ദൂര് ഐക്യദാര്ഢ്യദീപം തെളിയിക്കല് മുന് മന്ത്രി വി.എസ്. ശിവകുമാര് ഉല്ഘാടനം ചെയ്യുന്നു. ഡോ:എം.ആര്. തമ്പാന്, തെക്കന് സ്റ്റാര് ബാദുഷ, പനച്ചമൂട് ഷാജഹാന്, നാസര് കിഴക്കതില്, അജിത് കുമാര് സമീപം.



