Sat Sep 19, 2026 10:43 pm
FLASH
X

തീർത്ഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് അഞ്ച് സ്ത്രീകളടക്കം ആറ് പേർ ഉത്തരാഖണ്ഡിൽ മരിച്ചു

HOME / National May 8, 2025

മെയ്.8.2025 ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ഭാഗീരഥി നദിക്ക് സമീപം രാവിലെ ഗംഗോത്രി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ തകർന്നു. തുടർന്ന് അഞ്ച് സ്ത്രീകളും 60 വയസ്സുള്ള പൈലറ്റും ഉൾപ്പടെ ആറ് പേർ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.തകർന്ന ഹെലികോപ്റ്റർ എയറോട്രാൻസ് സർവീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ്, അതിൻ്റെ രജിസ്ട്രേഷൻ നമ്പർ VT-OFX ആണ് എന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേന അറിയിച്ചു. ഹെലികോപ്റ്റർ യമുനോത്രി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഗംഗോത്രി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു അതിനിടയിലാണ് അപകടം സംഭവിച്ചത്. ഹെലികോപ്റ്റർ ഹർഷിൽ ഹെലിപാഡിൽ ലാൻഡ് ചെയ്യാനായിരുന്നു തീരുമാനം.ഹെലികോപ്റ്ററിൻ്റെ പൈലറ്റ് ക്യാപ്റ്റൻ റോബിൻ സിംഗാണ്.