Tue Aug 04, 2026 12:13 am
FLASH
X

ഓപറേഷൻ സിന്ദൂർ: 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതായി കേന്ദ്രം

HOME / National May 7, 2025

ഡൽഹി : ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു മുസഫറാബാദിലെ രണ്ട് കേന്ദ്രങ്ങള്‍, ബഹാവല്‍പൂര്‍, കൊട്‌ലി, ഛാക് അമ്രു, ഗുല്‍പൂര്‍, ബിംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ട് എന്നിവിടങ്ങളാണ് ആക്രമിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി ഇന്ന് പുലര്‍ച്ചെ 1.05നും 1.30നും ഇടയിലാണ് രാജ്യം പഹല്‍ഗാം ആക്രമണത്തിന് മറുപടി നല്‍കിയത്.പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. പാകിസ്താനിലെ പ്രധാന തീവ്രവാദ ക്യാമ്പുകൾ 21 എണ്ണമാണ്.രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി ലക്ഷ്യം തെരഞ്ഞെടുത്തത് സാധാരണക്കാരെ ബാധിക്കാതെയാണെന്നും സെെന്യം