Tue Aug 04, 2026 12:13 am
FLASH
X

ബസ്സില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച വയോധിക അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു

HOME / National May 7, 2025

വെള്ളറട: പനച്ചമൂട് മഠം ആശുപത്രിക്ക് സമീപമാണ് ഇന്നലെ വൈകുന്നേര ത്തോടെ അപകടം നടന്നത.് ബസ് വേഗതകുറച്ച സമയത്ത് ബസ്സില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച പനച്ചമൂട് കൊളവിള്ള ആറടിക്കര വീട്ടില്‍  സുന്ദരി (57 )ആണ് മരണപ്പെട്ടത് .ദേവികോട് കശുവണ്ടി ഫാക്ടറിയില്‍  ജോലിക്ക് പോയശേഷം മടങ്ങി വരവേയാണ് അപകടം നടന്നത.് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇറങ്ങുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സുന്ദരി മകളുടെ മക്കളോടൊപ്പം ആണ് താമസിക്കുന്നത്. തുടര്‍ന്ന് വെള്ളറട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം ആശുപത്രിയി ലേക്ക് മാറ്റി മുടങ്ങിയ ഗതാഗതം പുനസ്ഥാപിച്ചു.ചിത്രം.തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ സുന്ദരി  ഇറങ്ങുന്നു.