Tue Aug 04, 2026 12:15 am
FLASH
X

18-ന് രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ

HOME / National May 5, 2025

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 18 – 19നാണ് രാഷ്ട്രപതി കേരളത്തിൽ എത്തുന്നത് രാഷ്ട്രപതി ഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂർ ദേവസ്വം വകുപ്പിന് നൽകി. 18-ന് പാല സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് 19-ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോകുമെന്നാണ് വിവരം രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ഇതിലാണിപ്പോൾ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്.