മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്ററും കുട്ടികളുടെ വാർഡും സാങ്കേതിക തടസ്സങ്ങൾ മാറ്റി തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ
ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അരൊഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് എൽ.ഡി.എഫ് നിവെദനം നൽകി. നിർമ്മാണം പൂർത്തീകരിച്ച തീയേറ്ററും വാർഡും ട്രാൻസ്ഫോമർ ഇല്ലാത്തതിനാൽ തുറന്നു പ്രവർത്തിക്കാൻ കഴിയാതായിട്ട് ഏതാണ്ട് 3 വർഷക്കാലമായി. നിരന്തരമായ ഇടപെടലിനെ തുടർന്ന് സർക്കാരും നഗരസഭയും നൽകിയ ഫണ്ട് ഉപയോഗപ്പെടുത്തി ട്രാൻസ്ഫോമറിന്റെയും ഇലക്ട്രിക്കൽ റൂമിന്റെയും നിർമ്മാണം പൂർത്തീകരിച്ചു.എന്നാൽ ഇപ്പോൾ ചില സാങ്കേതികകാരണങ്ങൾ കൊണ്ട് തുറന്നു
പ്രവർത്തിക്കാൻ ആകുന്നില്ല എന്ന് മനസ്സിലാക്കിയാണ് എൽ.ഡി.എഫ് പ്രധിനിധി സംഘം മന്ത്രിയെ കണ്ടത്.
ഓപ്പറേഷൻ തിയേറ്റർ പ്രവർത്തിക്കുന്നതിനായി ഇലക്ട്രിസിറ്റി ബോർഡിൽ 13 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെയ്താലാണ് ബോർഡ് കണക്ഷൻ നൽകുക. എന്നാൽ 8 ലക്ഷം രൂപ മാത്രമാണ് എസ്റ്റിമേറ്റിൽ
ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൽ ഒരു ലക്ഷം രൂപ നേരത്തെ ബോർഡിൽ അടച്ചിട്ടുണ്ട്. ബാക്കി 7 ലക്ഷം രൂപ മാത്രമാണ് ഉള്ളത്.മൂവാറ്റുപുഴ ജനറൽ ആശുപത്രി ഒരു സർക്കാർ സ്ഥാപനമായതിനാൽ ബാങ്ക് ഗ്യാരണ്ടി
ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ മന്ത്രിയുടെ ഭാഗത്ത് ഉണ്ടാകണമെന്ന ആവശ്യം എൽ. ഡി. എഫ് അംഗങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്തു. എല്ലാ തടസ്സങ്ങളും മാറ്റി ജൂൺ മാസത്തിൽ തിയേറ്റർ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.ഒപ്പം,ആശുപത്രിയിൽ ബ്ലഡ് ബാങ്ക് പ്രവർത്തനമാരംഭിക്കാനും,ഡയാലിസിസ് യൂണിറ്റ് വിപുലീകരിക്കാനും ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കണമെന്നും,കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കാത്ത്ലാബ് ,ട്രോമാ കെയർ പ്രവർത്തനം ആരംഭിക്കണമെന്നും നിവേദനത്തിലൂടെആവശ്യപ്പെട്ടു.എൽ.ഡി.എഫ് മൂവാറ്റുപുഴ അസംബ്ലിമണ്ഡലം കൺവീനർ എൻ അരുൺ,കൺസ്യൂമർഫെഡ് ചെയർമാൻ പി.എം ഇസ്മായിൽ, സിപിഐഎം ഏരിയാസെക്രട്ടറി അനീഷ് എം. മാത്യു,സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കെ എ നവാസ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായസജി ജോർജ് ,റിയാസ് ഖാൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലസെക്രട്ടറി ഇമ്മാനുവൽ പാലക്കുഴി തുടങ്ങിയവരാണ് എൽ.ഡി.എഫ് പ്രധിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.



