Sun Aug 09, 2026 9:02 am
FLASH
X

ശ്രീ ചിത്തിര തിരുനാള്‍ നാഷണല്‍ അവാര്‍ഡ് ജയറാമിനും പി ആര്‍ ശ്രീജേഷിനും

HOME / Kerala April 28, 2025

തിരുവനന്തപുരം : കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള  2024-25 വര്‍ഷങ്ങളിലെ നാഷണല്‍ അവാര്‍ഡ് വിതരണം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വ്വഹിച്ചു.2024 ലെ അവാര്‍ഡിന് സിനിമാ താരം ജയറാമും 2025ല്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷും അര്‍ഹരായി.2006ല്‍ സ്ഥാപിതമായ ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റ് അന്തരിച്ച ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ സ്മരണയ്ക്കായാണ്  ദേശീയ പുരസ്‌കാരം നല്‍കി വരുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.ശാസ്ത്രം ,സാങ്കേതികവിദ്യ, ഭരണം, കൃഷി, കല, സിനിമ, സംഗീതം, സാഹിത്യം, വൈദ്യം, കായികം,രാഷ്ട്രത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ മുതലായ മേഖലകളിലെ മികച്ച സംഭാവനയക്കാണ് പുരസ്‌കാരം. ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനം മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ ത്തണ് നിര്‍വ്വഹിച്ചത്.   ശ്രീചിത്തിരതിരുനാള്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മുന്‍ അംബാസഡര്‍ ,ടി പി ശ്രീനിവാസന്‍ ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പുഷ്പവല്ലി ,മാനേജിംഗ് ട്രസ്റ്റി റ്റി.സതീഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വാദ്യകലാകാരന്‍ ചോറ്റാനിക്കര സത്യന്‍ നാരായണന്‍ മാരാര്‍, നര്‍ത്തകി ഇന്ദുലേഖ എന്നിവരുടെ കലാപരിപാടികളും നടന്നു