Sun Aug 09, 2026 10:05 am
FLASH
X

വിഴിഞ്ഞം തുറമുഖം കാണാൻ ഭിന്ന ശേഷി കുട്ടികൾ ഒത്ത് കൂടി

HOME / Kerala April 12, 2025

ബാലരാമപുരം : വിഴിഞ്ഞം തുറമുഖം കാണാൻ ഭിന്ന ശേഷി കുട്ടികൾ ഒത്ത് കൂടി.പെരുങ്കടവിള ഗ്രാമപഞ്ചായത്ത്ബഡ്സ് സ്കൂളിൻ്റെ നേതൃത്വത്തിൽ, തിരുവനന്തപുരം കേന്ദ്രമാക്കി സംഘടിപ്പിച്ച പഠന വിനോദയാത്ര കുട്ടികൾക്കു കൗതുകമായി. പഞ്ചായത്ത് പ്രദേശത്തെ 58 ഭിന്ന ശേഷിക്കുട്ടികൾ പഠിക്കുന്ന ബഡ്സ്സ്ളിൽ നിന്ന് 25 കുട്ടികളും, രക്ഷകർത്താക്കളും യാത്രയിൽ ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിഴിഞം തുറമുഖകവാടവും ചരക്ക് കപ്പലുകളും ആർത്തലക്കുന്നതിരമാലകളും നീണ്ട് പരന്ന് കിടക്കുന്ന മണൽ പരപപുകളും, തണുത്ത  ഇളം കാറ്റുകളും അവരുടെ മനസ്സിൽ ഉണ്ടാക്കിയ സന്തോഷം ആഗ്യത്തിലൂടെയും, മുഖഭാവത്തിലൂടെയും ആസ്വദിച്ച നിമിഷങ്ങൾ. ശഖും മുഖംബിച്ചും, ട്രയിൻ യാത്രയും ബോട്ടിഗും, കിഴക്കേകോട്ടയിലെ മെഴുക് പ്രതിമ, അവിടെന്ന് ടബിൾ ഡക്കർ ബസ്സിലെ നഗരകാഴചായും ശംഖുമുഖം ബീച്ചും, പള്ളിച്ചൽഫാം ഹൗസും കണ്ട് ഒരു ദിവസത്തെയാത്രക്ക് ബഡ്സ് സ്കൂൾ അദ്ധ്യാപിക എസ്. സിമിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് എസ്. ബിന്ദു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്നേഹലത ,ധന്യ പി.നായർ, വിമല, മിനി പ്രസാദ്, വി.എ. സചിത്ര , പഞ്ചായത്ത് സെക്രട്ടറി ജഗഥമ്മ എന്നിവർ നേതൃത്വം നൽകി.