ബാലരാമപുരം : ലത്തീൻ കത്തോലിക്ക സഭയിലെ നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ച അവകാശമുള്ള, സഹാമെത്രാനായി മോൺ ഡോ. ഡി. സെൽവരാജൻ ( 63) അഭിഷിക്തനായി. നെയ്യാറ്റിൻകരയിലാണ് അഭിഷേകചടങ്ങ് രൂപത നിലവിൽ വന്ന 1996 മുതൽ നയിക്കുന്ന ഡോ. വിൻസന്റ് സാമുവൽ ഓഗസ്റ്റിൽ വിരമിക്കുന്നതോടെ ഡോ. സെൽവരാജ് സ്ഥാനമേൽക്കും. ഉച്ചയ്ക്ക് ശേഷം 3.30ന് ചടങ്ങുകൾ തുടങ്ങി. . വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലിയോ പോൾഡോ ജിറേലി, സിബിസിഐ പ്രസിഡന്റ് ഡോ. ആൻഡ്രൂസ് താഴത്ത് , ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ഡോ. വിൻസന്റ് സാമുവൽ ഉൾപ്പെടെ 30 ഓളം ബിഷപ്പുമാർ ഇവിടെ സന്നിഹിതരായിരിന്നു. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , ആൻസലൻ എംഎൽഎ,, സി കെ ഹരീന്ദ്രൻ എംഎൽഎ, വിൻസന്റ് എംഎൽഎ, മുൻ സ്പീക്കർ എൻ ശക്തൻ , ആനാവൂർ നാഗപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സലൂജ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.



