തൃശൂര്: അധികാരത്തിന്റെ ധാര്ഷ്ട്യത്തില് എന്തും ചെയ്യാം എന്നുള്ള ധാരണ ശരിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എഡിഎം നവീന് ബാബുവിന്റെ മരണത്തില് കണ്ണൂര് മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ശക്തമായി സിപിഐ ജില്ലാ സെക്രട്ടറി ബിനോയ് വിശ്വം. ചെറുപ്പക്കാരിയായ സഖാവ് ആ പാഠം ഉള്ക്കൊണ്ടിട്ടുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അധികാരം കൈവരുമ്പോള് ചിലര്ക്ക് ഹുങ്ക് വരാം. എന്നാല് ഇടതുപക്ഷ പ്രവര്ത്തകർക്ക് ചേർന്ന നടപടിയല്ല, കണ്ണൂരിലെ സംഭവത്തില് നിന്ന് പാഠം ഉള്ക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്നാല് സിപിഐ-സിപിഐഎം തര്ക്കത്തിന്റെ മുഖം തുറക്കാന് തനിക്ക് ആവേശമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.




