ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരുന്നു. അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുബം. ഇന്ന് അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പറഞ്ഞു. അര്‍ജുനെ കണ്ടെത്താന്‍ ഏതറ്റം വരെയും പോകുമെന്ന് എം കെ രാഘവന്‍ എംപി. ദൗത്യം ഏകോപിപ്പിക്കാന്‍ ഒരാളെ നിയോഗിക്കണം. കരസേനയ്ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും. മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക് റഡാറിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം.



