Mon Aug 03, 2026 10:56 am
FLASH
X

ഒ.ആർ.കേളു ;പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി.

Latest News June 20, 2024

കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും, എംബി രാജേഷിനും നൽകി.പട്ടിക വർഗ്ഗ വിഭാഗത്തിൽ ആരെയും സി.പി.ഐ.എം ഇതുവരെ മന്ത്രിയാക്കിയിട്ടില്ലായിരുന്നു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ് ഒ.ആർ.കേളു. സംസ്ഥാന കമ്മിറ്റിയിലെത്തുന്ന ആദ്യത്തെ പട്ടികവർഗ്ഗ നേതാവാണ് അദ്ദേഹം. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയയർമാൻ കൂടിയായിരുന്നു