Sat Sep 19, 2026 11:41 pm
FLASH
X

കേന്ദ്ര ബജറ്റ് അടുത്ത മാസം 22 നെന്ന് സൂചന.

Flash / HOME / National June 14, 2024

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാൻ അവതരിപ്പിക്കും. കാർഷിക മേഖല പുനരുജ്ജീവിപ്പിക്കുന്നതും തൊഴിലില്ലായ്മ പരിഹരിക്കുന്നതും പ്രധാന അജണ്ടയായിരിക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസമായ ജൂലൈ മൂന്നിന് സാമ്പത്തിക സർവേ അവതരിപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൂലധനച്ചെലവ് കൂട്ടാനുദ്ദേശിച്ച് വരുമാന വളർച്ച കൂട്ടാനുള്ള നടപടികൾ ബജറ്റിലുണ്ടാകും. GST ലളിതമാക്കുന്നതിനും നികുതി അടയ്ക്കുന്നവരുടെ എണ്ണം കൂട്ടാനുള്ള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും. നികുതി നടപടികൾ കൂടുതൽ ലഘൂകരിച്ച് കൂടുതൽ പേരെ നികുതി അടയ്ക്കലിലേക്ക് കൊണ്ടുവരാനാണ് നീക്കം.