Fri Nov 20, 2026 11:11 pm
FLASH
ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി എക്സ്പ്രസ്സ് വാർത്ത      |      ന്യൂജൻ എഴുത്തും വായനയും      |      ബിജെപിയിൽ നിന്ന് പത്മിനി തോമസ് രാജിവെച്ചു; രാജിക്കത്ത് രാജീവ് ചന്ദ്രശേഖരന് കൈമാറി      |      ഇറാനെതിരായ ആക്രമണ തീരുമാനം പുതുവർഷത്തിന് ശേഷം; നിലപാട് വ്യക്തമാക്കി ട്രംപ്      |      ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു : ഇനി വൃത ശുദ്ധിയുടെ നാളുകൾ      |      ഇ20 പെട്രോൾ: ഉപഭോക്താവിന്റെ ആശങ്കയ്ക്ക് മറുപടി പറയണം      |      ഭക്തിയുടെ പുണ്യകാലം പരാതികളില്ലാത്ത തീർത്ഥാടനകാലമാകണം      |      ലഹരിക്കെതിരെ കുട്ടികളുടെ മനസ്സിൽ പ്രതിരോധത്തിന്റെ കരുത്ത്; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സ്പ്രസ്സ് വാർത്തയും      |      മാനവീയം വീഥിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ വിശദീകരണവുമായി മേയർ അഡ്വക്കറ്റ് വി വി രാജേഷ് .      |      റേഷൻ വാങ്ങാൻ ഇനി റേഷൻ ഷോപ്പിൽ പോയി ക്യൂ നിൽക്കേണ്ട;24 മണിക്കൂറും ഭക്ഷ്യധാന്യം ലഭ്യമാക്കാൻ ഇനി എടിഎം,റേഷൻ കാർഡ് ഇല്ലെങ്കിൽ ആധാർ കാർഡും മതി,എല്ലാം അഞ്ച് മിനിറ്റിനുള്ളിൽ      |      
X

“സുഖിനോ ഭവന്തു”മ്യൂസിക് റിലീസ്.

Entertainment / Flash / Kerala / Latest News / Malayalam November 18, 2026


ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന “സുഖിനോ ഭവന്തു” എന്ന ചിത്രത്തിലെ മ്യൂസിക് റിലീസ് ഡിസംബർ നാലിന് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് ശ്രീ മൂകാംബികമ്മ്യൂണിക്കേഷൻസിന്റെ യൂട്യൂബ് ൽ റിലീസ് ചെയ്യും
കേരള ഫിലിം ക്രിറ്റിക്സിന്റെ രണ്ട് അവാർഡ് നേടിയ ഈ ചിത്രത്തിൽ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഡോക്ടർ ഷിബു ജയരാജ്‌,പ്രകാശ് ചെങ്ങൽ,ശ്യാം കൊടക്കാട്, ബീനാജി ,ഗോഡവിൻ ജേക്കബ്‌,വീണ വേണുഗോപാൽ, നിഷനായർ, ആർച്ച കല്യാണി,നീതു ചേകാടി തുടങ്ങിയവരും അഭിനയിക്കുന്നു.ജിതേഷ് സി ആദിത്യ ഛായാഗ്രഹണം നിർവഹിക്കുന്നു. ‘പ്രമോദ് കാപ്പാട് എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.
മധു ബാലകൃഷ്ണൻ, മോഹൻ സിതാര, രാധിക അശോക്, ദേവനന്ദ ഗിരീഷ് എന്നിവരാണ് ഗായകർ.എഡിറ്റർ-കപിൽകൃഷ്ണ. അസോസിയേറ്റ് പ്രൊഡ്യൂസർ-മെറ്റികുലസ് കൊച്ചി,
പ്രൊജക്റ്റ്‌ ഡിസൈനർ-കെ മോഹൻ സെവൻ ആർട്സ്,പ്രൊഡക്ഷൻ കൺട്രോളർ-എ കെ ശ്രീജയൻ, മേക്കപ്പ്-ഒ കെ മോഹൻ,ആർട്ട്‌ ആന്റ് കോസ്റ്റ്യൂം- സുരേഷ് ഇരുളം,
സ്റ്റിൽസ്-ബാലു ബത്തേരി,പരസ്യകല-ജിസ്സൺ പോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കമൽ പയ്യന്നൂർ,ബിജിഎം-രാം ശരത്,വിഎഫ്എക്സ്-മഹാരാജ, സൗണ്ട് ഡിസൈൻ-ബിനൂപ് എസ് ദേവൻ.ജനുവരി അവസാനവാരം “സുഖിനോ ഭവന്തു” തിയേറ്ററുകളിലെത്തും.

Tags: , ,