Fri Nov 20, 2026 11:11 pm
FLASH
ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി എക്സ്പ്രസ്സ് വാർത്ത      |      ന്യൂജൻ എഴുത്തും വായനയും      |      ബിജെപിയിൽ നിന്ന് പത്മിനി തോമസ് രാജിവെച്ചു; രാജിക്കത്ത് രാജീവ് ചന്ദ്രശേഖരന് കൈമാറി      |      ഇറാനെതിരായ ആക്രമണ തീരുമാനം പുതുവർഷത്തിന് ശേഷം; നിലപാട് വ്യക്തമാക്കി ട്രംപ്      |      ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു : ഇനി വൃത ശുദ്ധിയുടെ നാളുകൾ      |      ഇ20 പെട്രോൾ: ഉപഭോക്താവിന്റെ ആശങ്കയ്ക്ക് മറുപടി പറയണം      |      ഭക്തിയുടെ പുണ്യകാലം പരാതികളില്ലാത്ത തീർത്ഥാടനകാലമാകണം      |      ലഹരിക്കെതിരെ കുട്ടികളുടെ മനസ്സിൽ പ്രതിരോധത്തിന്റെ കരുത്ത്; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സ്പ്രസ്സ് വാർത്തയും      |      മാനവീയം വീഥിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ വിശദീകരണവുമായി മേയർ അഡ്വക്കറ്റ് വി വി രാജേഷ് .      |      റേഷൻ വാങ്ങാൻ ഇനി റേഷൻ ഷോപ്പിൽ പോയി ക്യൂ നിൽക്കേണ്ട;24 മണിക്കൂറും ഭക്ഷ്യധാന്യം ലഭ്യമാക്കാൻ ഇനി എടിഎം,റേഷൻ കാർഡ് ഇല്ലെങ്കിൽ ആധാർ കാർഡും മതി,എല്ലാം അഞ്ച് മിനിറ്റിനുള്ളിൽ      |      
X

രാജശില്പിയുടെ പാദമുദ്രകൾ ഡോക്യു മെൻ്ററി

Entertainment / Flash / Kerala / Latest News / Malayalam November 17, 2026

അദ്ധ്യാപകനും ചിത്രകാരനും, തിരക്കഥാകൃത്തും, ചലച്ചിത്ര സംവിധായകനുമായ ആർ സുകുമാരനെ കുറിച്ചുള്ള ഡോക്യൂമെൻട്രിയുടെ ചിത്രീകരണം ആരംഭിച്ചു. അദ്‌ദേഹത്തിൻ്റെ കലാജീവിതത്തിൻ്റെ നാൾവഴിയിലൂടെ യാത്ര നടത്തുകയാണ് പ്രസ്തുത ഡോക്യൂമെൻട്രിയിലൂടെ. കുട്ടിക്കാലം പഠന കാലം, അദ്ധ്യാപക ജീവിതം, പെയിൻ്റിംഗ്, ചലച്ചിത്ര മേഖലയിൽ അദ്‌ദേഹം നൽകിയ സംഭാവനകൾ, അനുഭവങ്ങൾ എന്നിവ കോർത്തിണക്കിയാണ് ഈ ഡോക്യൂമെൻട്രിയുടെ ചിത്രീകരണം പൂർത്തികരിക്കുന്നത്. പാദമുദ്ര രാജശില്പ്പി,യുഗപുരുഷൻ എന്നിങ്ങനെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളുടെ വിശേഷങ്ങളും, വിശകലനങ്ങും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ചലച്ചിത്ര രംഗത്തെ സഹപ്രവർത്തകരും , സാംസ്‌കാരിക നായകന്മാരും ആർ സുകുമാരൻ എന്ന ചലച്ചിത്ര സംവിധായകനെ വിലയിരുത്തുന്നു. ജാനകീ ഫിലിംസ് നിർമ്മിച്ച് മഹേഷ് ശിവാനന്ദൻ ഛായഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന രാജശില്പിയുടെ പാദമുദ്രകൾ എന്ന ഡോക്യൂമെൻട്രിയുടെ രചന ചലച്ചിത്ര മാധ്യമ പ്രവർത്തകനായ രമേഷ് ബിജു ചാക്കയുടെതാണ്. എഡിറ്റിംഗ് അനീഷ് ഭാസ്‌കർ.

Tags: , , ,