Sun Aug 23, 2026 4:17 am
FLASH
X

മുഴുവന്‍ കുട്ടികള്‍ക്കും ഓണക്കോടിയുമായി കൊടവിളാകം ഗവ എല്‍പി സ്‌കൂള്‍.

Kerala / Latest News August 22, 2026

പാറശ്ശാല: ഓണാഘോഷത്തിന് മുഴുവന്‍ കുട്ടികള്‍ക്കും ഓണക്കോടി വാങ്ങി നല്‍കി കൊടവിളാകം ഗവ.  എല്‍.പി. സ്‌കൂള്‍ പി. റ്റി. എ. യും അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയും ചരിത്രം കുറിച്ചു. ഓണാഘോഷങ്ങളുടെയും ഓണക്കോടിയുടെയും വിതരണം പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്‍ വിള  സുരേന്ദ്രന്‍ നിര്‍വഹിച്ചു.പ്രധാന അധ്യാപിക  പ്രദീപകുമാരി അധ്യക്ഷത വഹിച്ചു.  ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എസ്. താര, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ വിഷ്ണു,എസ്. എം. സി. ചെയര്‍മാന്‍ .ടി. കുമാര്‍.അക്ഷരം പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റ് രാജന്‍,രക്ഷാധികാരി വിജയകുമാര്‍, അധ്യാപകരായ അനില്‍കുമാര്‍, വിജയകുമാര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 നാട്ടിലെ വൃദ്ധ മാതാക്കള്‍ക്കും ഓണക്കോടി വിതരണം ചെയ്തു. ഇക്കൊല്ലം മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ബാബുവിനെ യും കുട്ടികള്‍ക്കുവേണ്ടി കഥാപുസ്തകം പുറത്തിറക്കിയ സ്‌കൂളിലെ ഡെയ്‌സി ടീച്ചറിനെയും  ചടങ്ങില്‍ ആദരിച്ചു.