Sun Aug 23, 2026 4:16 am
FLASH
X

പാലക്കാട് ഡിവിഷൻ വിഭജനം; കേരളത്തിന്റെ റെയിൽവേ വികസനത്തിന് വൻ തിരിച്ചടി

Kerala / Latest News August 22, 2026

പാലക്കാട് : ഡിവിഷൻ വിഭജിച്ച് ഉള്ളാൾ മുതൽ മംഗലാപുരം പനമ്പൂർ വരെയുള്ള പ്രദേശങ്ങൾ മൈസൂർ ഡിവിഷനിൽ ഉൾപ്പെടുത്തിയ റെയിൽവേ ബോർഡിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി യാത്രക്കാരുടെ സംഘടനയായ FRIENDS ON RAILS. ഇതോടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുമെന്നും ചരക്ക് നീക്കത്തിലൂടെയുള്ള വരുമാനം നഷ്ടപ്പെടുന്നത് ഡിവിഷന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

വരുമാനം കുറഞ്ഞതിന്റെ പേരിൽ പല സ്റ്റേഷനുകളും അവഗണിക്കപ്പെടാനും മംഗലാപുരത്തുനിന്നുള്ള കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളെ നടപടി ബാധിക്കാനും സാധ്യതയുണ്ടെന്നും സംഘടന വ്യക്തമാക്കി. കേരളത്തിന്റെ റെയിൽവേ വികസനത്തിന് ദോഷകരമായ തീരുമാനം പിൻവലിക്കാൻ സർക്കാർ തലത്തിലും ജനപ്രതിനിധികൾ ഒന്നിച്ചും ഇടപെടണമെന്ന് FRIENDS ON RAILS ആവശ്യപ്പെട്ടു.