Fri Aug 21, 2026 7:46 pm
FLASH
X

എം. എ. കോളേജിൽ ബഹിരാകാശ ദിനാചരണം

Kerala / Latest News August 21, 2026

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  ദേശീയ ബഹിരാകാശ ദിനം ആചരിച്ചു.

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ ഐ എസ് ടി ) പ്രോ-വൈസ് ചാൻസലർ ഡോ. കുരുവിള ജോസഫ്  ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.ശാസ്ത്ര-സാങ്കേതികവിദ്യയുടെ പ്രാധാന്യം, ബഹിരാകാശ ശാസ്ത്രത്തിലെ പുതിയ മുന്നേറ്റങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിൻ്റെ ചരിത്രം എന്നിവ അദ്ദേഹം വിശദീകരിച്ചു. ശാസ്ത്രീയ അന്വേഷണത്തിൽ കൗതുകത്തിന്റെയും ചോദ്യങ്ങൾ ചോദിക്കുന്നതിന്റെയും പ്രാധാന്യവും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ് അധ്യക്ഷത വഹിച്ചു.സയൻസ് ഫോറം കോ-ഓർഡിനേറ്റർ ജാസ്സി ജെ., ജോയിന്റ് കോ-ഓർഡിനേറ്റർ  ഡോ. മീഗിൾ എസ്. മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു.