Tue Aug 18, 2026 5:18 pm
FLASH
X

സന്നിധാനത്ത് മോഹൻലാൽ ചിത്രം ‘അതിമനോഹരം’ ഷൂട്ട് ചെയ്യില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

Kerala / Latest News / Malayalam August 17, 2026

പത്തനംതിട്ട: മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ സിനിമയുടെ സന്നിധാനത്തെ ഷൂട്ടിംഗ് നടക്കില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിന് അനുമതി നിഷേധിച്ചത്. ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമാണ്.

ചിത്രത്തിന് ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ സന്നിധാനത്തെ ചിത്രീകരണത്തിന് വനംവകുപ്പിന്റെ അനുമതി ലഭിച്ചില്ല.

അതേസമയം പമ്പ വരെയുള്ള റാന്നി വനം ഡിവിഷൻ പ്രദേശങ്ങളിൽ ഷൂട്ടിംഗിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ നാളെ മുതൽ ചിത്രീകരണം നടക്കും.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും മീര ജാസ്മിനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘ലൗലജൻ’ എന്ന പൊലീസ് കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.