Sun Sep 27, 2026 4:28 am
FLASH
X

ഗൂഗിൾ പിക്സൽ 10: വിലയിൽ വൻ ഇടിവ്

Tech June 29, 2026

ഗൂഗിളിന്റെ പ്രീമിയം സ്മാർട്ട്ഫോണായ പിക്സൽ 10 ഇപ്പോൾ വൻ വിലക്കുറവിൽ ലഭ്യമാകുന്നു. ഇന്ത്യയിൽ 79,999 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ നിലവിൽ ആമസോണിൽ 16,000 രൂപയിലധികം വിലക്കുറവോടെയാണ് വിൽപ്പനയ്ക്ക് എത്തിയത്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ചേർത്ത് ഉപയോഗിച്ചാൽ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം നേടാനാകും.

ആമസോണിൽ നിലവിൽ ഗൂഗിൾ പിക്സൽ 10ന്റെ വില 63,770 രൂപയാണ്. ലോഞ്ച് വിലയേക്കാൾ 16,229 രൂപ കുറവാണിത്. ഇതിന് പുറമെ എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 3,000 രൂപയുടെ അധിക ഇളവും ലഭിക്കും. ഇതോടെ ഫോണിന്റെ ഫലപ്രദമായ വില 60,770 രൂപയായി കുറയും.

ഒറ്റത്തവണ മുഴുവൻ തുകയും നൽകാൻ താൽപര്യമില്ലാത്ത ഉപഭോക്താക്കൾക്കായി നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ആമസോൺ ഒരുക്കിയിട്ടുണ്ട്. പ്രതിമാസം 2,242 രൂപ മുതൽ ഇഎംഐ പദ്ധതികൾ ലഭ്യമാണ്. കൂടാതെ പഴയ സ്മാർട്ട്ഫോൺ കൈമാറി പുതിയ ഫോൺ വാങ്ങുന്നവർക്ക് ബൈബാക്ക് പദ്ധതിയിലൂടെ 35,900 രൂപ വരെ അധിക നേട്ടം ലഭിക്കാനും സാധ്യതയുണ്ട്.