Sat Sep 19, 2026 11:37 pm
FLASH
X

ഇഡി റെയ്ഡ്: തലസ്ഥാനത്ത് സിപിഎം പ്രതിഷേധം

HOME / Kerala May 27, 2026

തിരുവനന്തപുരം: ഇഡി റെയ്ഡ് നടത്തുന്ന പിണറായി വിജയൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സിപിഎം നേതാക്കൾ. ബേക്കറി ജംഗ്ഷനിലുള്ള പിണറായിയുടെ വാടക വീടിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കെ കെ ജയചന്ദ്രൻ, മുൻ മന്ത്രി വി ശിവൻകുട്ടി, വി ജോയ് എം.എൽ.എ, ആനാവൂർ നാ​ഗപ്പൻതുടങ്ങിയവരുടെനേതൃത്വത്തിലാണ് പ്രതിഷേധം. മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് റെയ്ഡ്. കേന്ദ്രസേനയുടെ സംരക്ഷണയിലാണ് റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ബെംഗളൂരുവിൽ ആറ് ഇടങ്ങളിലാണ് ഇഡി പരിശോധന. എക്സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ വാടകവീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് രാവിലെ ഇഡി സംഘം എത്തിയത്. കണ്ണൂരിലെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.