Sat May 23, 2026 1:43 am
FLASH
X
booked.net

തിരുവഞ്ചൂർ രാധാകൃഷ്ണൻ  നിയമസഭാ സ്പീക്കർ

Kerala / News May 22, 2026

സഭയെ നിയന്ത്രിക്കുമ്പോൾ തന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ പോസിറ്റീവായിരിക്കുമെന്നും തിരുവഞ്ചൂര്‍

തിരുവനന്തപുരം: സ്പീക്കര്‍ പദവിയെന്നാല്‍ രാഷ്ട്രീയ ഇടവേളയല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് ദൗത്യം ഏല്‍പ്പിച്ചപ്പോള്‍ നൂറ് ശതമാനവും സംതൃപ്തനായിരുന്നു. 16 നിയമസഭയിലെ നവാഗതര്‍ക്ക് കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ മുന്നിലുണ്ടാവുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.സഭയുടെ നാഥൻ എന്ന പദവി തനിക്ക് നൽകാൻ തീരുമാനിച്ച പാർട്ടിയോട് സ്നേഹവും കടപ്പാടുമാണുള്ളത്. ഈ ദൗത്യം ഏറ്റവും തൃപ്തികരമായി നിർവഹിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2011-ൽ മന്ത്രിയായിരുന്ന തനിക്ക് സ്പീക്കർ പദവിയിലേക്ക് വരുമ്പോൾ രാഷ്ട്രീയമായ ചർച്ചകളിൽ പങ്കെടുക്കാൻ തടസമില്ലെന്നും അത് പഴയ ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്. ലോകം ഒരുപാട് വളർന്നുവെന്നും ദേശവിരുദ്ധമല്ലാത്ത പോസിറ്റീവായ കാര്യങ്ങളിൽ സ്പീക്കർക്ക് അഭിപ്രായം പറയാൻ തടസ്സമില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. സഭയിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പൊതുധാരണയോടെ മുന്നോട്ടുപോവുക എന്നതാണ് തന്റെ ദൗത്യം. സഭയെ നിയന്ത്രിക്കുമ്പോൾ ആര് അതിർവരമ്പുകൾ വിട്ടാലും തന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ പോസിറ്റീവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു