Sat Nov 07, 2026 11:21 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

ട്രെയിനിൽ നിന്ന് വീണുള്ള അപകടങ്ങൾ ഒഴിവാക്കാൻ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ആർപിഎഫ്

HOME / Kerala May 6, 2026

തിരുവനന്തപുരം : ട്രെയിൻ യാത്രക്കാർ ട്രെയിനിൽ നിന്ന് വീണുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരോടും സുരക്ഷിതമായ യാത്രാ രീതികൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച് തിരുവനന്തപുരം ഡിവിഷൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF). ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ കോച്ചിന്റെ വാതിൽക്കൽ നിൽക്കുന്നതും ഫുട്ബോർഡിൽ യാത്ര ചെയ്യുന്നതും പോലുള്ള അപകടകരമായ പ്രവണതകൾ ഒഴിവാക്കണം. ഇത്തരത്തിലുള്ള പ്രവൃത്തികൾ വളവുകൾ, ബ്രേക്കിംഗ്, ട്രെയിനിലെ തിരക്ക്, പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥത എന്നിവ കാരണം ബാലൻസ് നഷ്ടപ്പെടാൻ ഇടയാക്കും.

ചെറിയ ഒരു പിഴവു പോലും ഗുരുതരമായ പരിക്കുകൾക്കും മരണത്തിനും കാരണമാകും. ട്രെയിനിൽ പ്രവേശിച്ചാലുടൻ  കോച്ചിനുള്ളിലേക്ക് പൂർണമായും കയറി ഡോറിൽ നിന്ന് പരമാവധി സുരക്ഷ പാലിച്ച് യാത്ര ചെയ്യണം. ഒരുകാരണവശാലും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറുകയോ, ഇറങ്ങുകയോ ചെയ്യരുത്. ട്രെയിനിൻ്റെ വാതിൽക്കൽ നിന്ന് പുറത്തേക്ക് ചാഞ്ഞ് അല്ലെങ്കിൽ തൂങ്ങിനിൽക്കരുത്.


ഈ വർഷം ഇതുവരെ ഡിവിഷനിൽ 37 യാത്രക്കാർ വീണുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ പലതും ഗുരുതരമായ പരിക്കുകളും ജീവഹാനിയും ഉണ്ടാക്കിയിട്ടുണ്ട്. RPFഉം റെയിൽവേ ജീവനക്കാരും ചേർന്ന് ബോധവത്കരണ ക്യാമ്പെയ്‌നുകൾ, സ്റ്റേഷൻ അറിയിപ്പുകൾ, യാത്രക്കാരുടെ കൗൺസിലിംഗ്, നിരീക്ഷണം എന്നിവ ശക്തമാക്കി തുടരുകയാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും ട്രെയിൻ  യാത്ര അതീവ ശ്രദ്ധയോടെ നടത്തണമെന്നും അധികൃതര്‍ സൂചിപ്പിച്ചു. സുരക്ഷിത ട്രെയിൻ യാത്രയ്ക്കായി എല്ലാവരുടെയും സഹകരണം ഡിവിഷൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അഭ്യർത്ഥിച്ചു.