Tue Aug 04, 2026 6:58 pm
FLASH
X

എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി

HOME / Kerala March 12, 2026

വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കേരള ഹൈകോടതി പുറത്താക്കി. മുഴുവൻ എസ് എൻ ഡി പി ഡയറക്ടർമാരെയും അയോഗ്യരക്കി. തുടർച്ചയായി മൂന്ന് പ്രാവശ്യം ഓഡിറ്റ് അക്കൌണ്ട് കമ്പനിസ് രജിസ്ട്രെഷനിൽ കാണിക്കാത്തത് കൊണ്ടാണ് നടപടി. അന്തരിച്ച പ്രൊഫ: സാനു മാഷ് മറ്റും നൽകിയ ഹർജിയിലാണ് ജസ്റ്റീസ്‌ ടി ആർ രവിയാണ് ഉത്തരവ് ഇട്ടത്.

പ്രമുഖ എഴുത്തുകാരൻ എം കെ സാനു അടക്കമുള്ളവരുടെ ഹർജിയിലാണ് നടപടി. യോഗം പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം നിലവിലെ എല്ലാ ഭാരവാഹികളെയും ഹൈക്കോടതി സ്ഥാനത്തുനിന്ന് നീക്കി. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

പതിറ്റാണ്ടുകളായി സംഘടനയുടെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിത്. നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിശ്ചയിക്കേണ്ടി വരും.