Fri Feb 20, 2026 4:25 am
FLASH
X
booked.net

മാപ്പ് പറഞ്ഞു തലയൂരി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ

Kerala / News February 19, 2026

മഹാരാഷ്ട്രയിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിമരുന്നിട്ട വിവാദ പ്രസ്താവനക്കൊടുവിൽ വിഷയത്തിൽ മാപ്പ് പറഞ്ഞു തലയൂരി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ. ഛത്രപതി ശിവാജിയെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്തതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം ബിജെപി നേതാക്കൾ ശക്തമായി പ്രതികരിച്ചതോടെ വിവാദം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വച്ചിരുന്നു ഛത്രപതി ശിവാജിയെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്തതിനെ തുടർന്നാണ് മഹർഷ്‌ട്രയിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ചത്. പ്രസ്താവനക്കെതിരെ അഹല്യാനഗറിൽ ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തിയിരുന്നുവിഷയം ബിജെപി രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് സപ്കൽ മാപ്പ് പറഞ്ഞു തലയൂരിയത്.

ആരുടെയും വികാരം വൃണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി പ്രവർത്തകർ ശ്രമിച്ചതെന്നും സപ്കൽ വ്യക്തമാക്കി.മലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുടെ ഓഫീസിൽ ടിപ്പു സുൽത്താന്റെ ചിത്രം പ്രദർശിപ്പിച്ചതിനെച്ചൊല്ലിയ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് പരാമർശം നടത്തിയത്. ഇതിന് പിന്നാലെയാണ് ബിജെപി നൽകിയ പരാതിയിൽ പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്സപ്കലിന്റെ പരാമർശങ്ങൾ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും സാമുദായിക ഐക്യത്തെ ബാധിക്കുന്നതുമാണെന്നാണ് പരാതിയിൽ ആരോപിച്ചത്.അതേസമയം ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ നേതാക്കളുടെ ചിത്രം സർക്കാർ ഓഫിസുകളിൽ പ്രദർശിപ്പിക്കുന്നത് ഐക്യ സന്ദേശമാണ് നൽകുന്നതതെന്ന് സപ്കൽ വിശദീകരിച്ചു. ശിവാജിയെയും ടിപ്പുവിനെയും താരതമ്യം ചെയ്‌തെന്ന തരത്തിലാണ് ബിജെപി പ്രചരിപ്പിച്ചതെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.