Wed Aug 05, 2026 9:04 am
FLASH
X

ദലിത് കുടുംബത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് പരിക്കേല്പിച്ചതിൽകേസ്

HOME / Kerala December 15, 2025

വളപട്ടണം: വളപട്ടണം ഗ്രാമ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ വിജയിച്ച മുസ്ലീം ലീഗ് പ്രവർത്തകർ ദലിത് കുടുംബത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.വളപട്ടണം പഞ്ചായത്തിലെ14-ാം വാർഡിൽ നിന്നും ജയിച്ച അൻസിലയും സഹോദരൻ അൻസും മുസ്ലീം ലീഗ് പ്രവർത്തകൻ സാബിറുമാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ദലിത് കുടുംബം താമസിക്കുന്ന വീട്ടിലേക്ക് എറിഞ്ഞത്. സ്ഫോടനത്തിൽ വീട്ടമ്മയായ ജീനക്ക് കാലിന് ഗുരുതരമായി പൊള്ളലേറ്റു.ജീനയുടെ കുടുംബവും അൻസിലയുടെ കുടുംബവും തമ്മിൽ കഴിഞ്ഞ ഒന്നര വർഷമായി ഒരു തർക്കം നിലവിലുണ്ട്. അൻസിലയുടെ ഉമ്മ താഴെക്കണ്ടി സുബൈദയും സഹോദരനുo ജെ.സി ബി. ഉപയോഗിച്ച് ജീനയുടെ വീടിനോട് ചേർന്ന് അനധികൃതമായി മണ്ണ് കുഴിച്ചെടുക്കുകയും ജീനയുടെ വീടിന് കേട്പാട് സംഭവിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താലാണ് സ്ഫോടക വസ്തു എറിഞ്ഞ് വീടിന് കേടുപാടും വീട്ടമ്മക്ക് പൊള്ളലേല്ക്കുകയും ചെയ്തത്.ഗുരുതരമായി പരിക്കേറ്റ ജീന കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിസ തേടുകയും ചെയ്തു.സംഭവത്തിൽ വളപട്ടണം പോലീസ് അനസ്, അൻസില, സാബിർ എന്നിവർക്കെതിരെ അശ്രദ്ധയോടെ സ്ഫോടക വസ്തു കൈകാര്യം ചെയ്തതിന് കേസെടുത്തു.അൻസില വളപട്ടണം 14ആം വാർഡിൻ നിന്നാണ് വിജയിച്ചത്. സംഭവം നടന്നത് വളപട്ടണo 1-ആം വാർഡിലുമാണ്.