Fri Aug 07, 2026 7:39 pm
FLASH
X

കേരളം മാറ്റത്തിൻറെ കണക്ക് എഴുതുന്നു : വികസിത കേരളത്തിന് വഴികാട്ടിയായി ബിജെപി

HOME / Kerala July 14, 2025

കൊച്ചി: അഴിമതിയും അനുകൂലരാഷ്ട്രീയവും നിറഞ്ഞ ഇടതുമുന്നണിയും യുഡിഎഫും ഭരണത്തിലുള്ള സംസ്ഥാനത്ത്, 2026 നിയമസഭാ തെരഞ്ഞെടുപ്പ്, വികസനത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ് ഭാരതീയ ജനതാ പാർട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ “വികസിത കേരളം” ദൗത്യത്തിലേക്ക് കേരളം ചുവടുവച്ചു കൊണ്ടിരിക്കുകയാണ്.ഭാരതീയ ജനതാ പാർട്ടിക്ക് ഇതിനോടകം തന്നെ കേരളത്തിലെ ജനഹൃദയത്തിൽ ഉറച്ച സ്ഥാനം നേടിയെടുക്കാൻ സാധിച്ചു. 2014-ൽ 11% ആയിരുന്ന വോട്ടുശതമാനം 2024-ൽ 16% ആയി ഉയർന്നത് അമിത് ഷായുടെ തന്ത്രപരമായ നേതൃത്വത്തിന്റെ ഫലമാണെന്നതിൽ സംശയമില്ല.

ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘വികസിത കേരളം’ പരിപാടിയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. പാർട്ടിയുടെ വളർച്ചയും ജനങ്ങൾക്കിടയിൽ പാർട്ടിക്കുള്ള സ്വീകാര്യതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തിന്റെ വികസനത്തേക്കാൾ പാർട്ടിയുടെ പുരോഗതിയ്ക്ക് മുൻ‌തൂക്കം നൽകുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തങ്ങൾക്കുള്ള മറുപടിയായാണ് ‘വികസിത കേരളം’ ദൗത്യം മുന്നോട്ടുവയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ഇന്ത്യയുടെ പുരോഗതിക്ക് തുടക്കം കുറിച്ച ഈ ദൗത്യം വികസനത്തിന്റെ നവ മാതൃകയ്ക്ക് രൂപം നൽകുകയാണ്.

ഇതുവരെ സംസ്ഥാനം മാറി മാറി ഭരിച്ച മുന്നണികൾ അഴിമതിയിലൂടെയും അക്രമത്തിലൂടെയും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയപ്പോൾ യാതൊരുവിധത്തിലുള്ള ആരോപണങ്ങൾക്കും വിധേയമാകാതെ രാജ്യത്തിന് മാതൃകയായിരിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ.രാജ്യവ്യാപകമായി ഭീകരവാദത്തെയും നക്സലിസത്തെയും കീഴടക്കി ദേശീയ ഐക്യത്തിന് വഴിയൊരുക്കിയ അമിത് ഷാ, അഴിമതി രഹിതവും സമാധാനപരവുമായ ഭരണം കേരളത്തിൽ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.2026 നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ ജനങ്ങൾക്ക് കേവലം ഒരു ഭരണ മാറ്റം മാത്രമല്ല, സത്യസന്ധവും ദിശാബോധവുമുള്ള നേതൃത്വത്തിലേക്കുള്ള കൈമാറ്റം കൂടിയാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.