പോത്തൻകോട് : യുവാവിൻ്റെ മൃതദേഹം കനാലിൽ കണ്ടെത്തി. കാട്ടായിക്കോണം മങ്ങാട്ടുകോണം അണ്ണൂർ വീട്ടിൽ ശശിയുടെയും രാധയുടെയും മകൻ ഉണ്ണി എന്ന് വിളിയ്ക്കുന്ന സജീവ് (42)ൻ്റെ മൃതദേഹമാണ് ചന്തവിള സെൻ്റ് തോമസ് എഞ്ചിനിയറിംഗ് കോളേജിനു സമീപം കനാലിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. നിർമ്മാണതൊഴിലാളിയായ സജീവ് ജോലിയ്ക്കിടയിൽ സംഭവിച്ച ഒരപകടത്തെ തുടർന്ന് വർഷങ്ങളായി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇന്നലെ വൈകുന്നേരം 3 മണിയോടെ ചാലിൽ കമിഴ്ന്ന് വീണ് കിടന്ന നിലയിൽ മൃതദേഹം കണ്ടത് തുടർന്ന് പോത്തൻകോട് പൊലീസെത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി നെറ്റിയിൽ എന്തോ കടിച്ചതായും കണ്ണിലൂടെ രക്തം വാർന്നതായും കണ്ടെത്തി പാമ്പുകടിച്ചതാകാമെന്ന് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. സജീവ് അവിവാഹിതനാണ്. സഹോദരങ്ങൾ: ഷാജി, ഷജില, ഷീല.മരണത്തിൽ ദുരൂഹതയില്ല എന്ന് പോത്തൻകോട് പൊലീസ്



