Sat Aug 08, 2026 7:26 am
FLASH
X

പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വിത്തൂട്ട്

HOME / Kerala June 21, 2025

കോതമംഗലം : മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കേരള വനം വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഫുഡ് -ഫോഡർ-വാട്ടർ മിഷൻ 2025 ന്റെ ഭാഗമായി കുട്ടമ്പുഴ റെയിഞ്ചിൽ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഊർത്താൻപാറ , നെടിയപാറ ഭാഗങ്ങളിൽ ” വിത്തൂട്ട് ” നടത്തി. വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും പങ്കെടുത്ത പരുപാടിയിൽ  കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു.    കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് വികസനകാര്യ  സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  കെ എ സിബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,കുട്ടമ്പുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ  മുരളിദാസ് വി പി, ഡെപ്യൂട്ടി റേഞ്ചർ പി റ്റി എൽദോ, സീനിയർ ഫോറസ്റ്റ് ഓഫീസർമാരായ പി എസ് ശ്രീനാഥ്, വൈ ഷാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ  കെ എസ് ബിനീഷ്, കെ രത്തുരാജ്, യെദു അശോക്, ആർഷ  പി ആന്റണി, പൂജ ബി പുഷ്പാംഗരൻ, ഫോറെസ്റ്റ് വാച്ച്ർമാരായ  സി സുകു, ജി ബിന്ദു  എന്നിവർ  സംസാരിച്ചു.