Sat Aug 08, 2026 8:50 am
FLASH
X

ദുരിതമൊഴിയാതെ നെയ്യാറ്റിൻകര ജനറൽ ആശുപത്രി

HOME / Kerala June 19, 2025

ആശുപത്രിയിലെ ഓപി സമയം നീട്ടണം

തിരുവനന്തപുരം ;ദുരിതമൊഴിയാതെ നെയ്യാറ്റിൻകര ജനറൽ ആശുപത്രി.  ഇടവപ്പാതി തുടങ്ങിയതിനു ശേഷം  നെയ്യാ ൻകര ജനറൽ ആശുപത്രിയിൽ  വിവിധയിനം അസുഖങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത് . രാവിലെ തുച്ഛമായ ആളുകൾക്ക് മാത്രമേ ഓ പിയിൽ  എത്തി പരിശോധിക്കാൻ സമയം ലഭിക്കുകയുള്ളൂ . ഉച്ചയ്ക്ക് ഒരു മണിയാകുന്നതോടെ  ജനൽ ആശുപത്രിയിലെ ഓ പി  തീരുന്ന അവസ്ഥയാണ് .ക്യൂവിൽ ശേഷിക്കുന്നവർ  കാഷ്വാലിറ്റിയിൽ എത്തി വേണം പരിശോധക്കാൻ . പനി ചുമ തുടങ്ങി  സാധാരണ രോഗങ്ങളുമായി എത്തുന്നവർ . ഡോക്ടറെ കണ്ട ശേഷം ബ്ലഡ് എക്സ്-റേ പരിശോധനകൾക്ക്  ശേഷം എത്തുന്നവർ കൂടിയാകുമ്പോൾ  കാഷ്വാലിറ്റിയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട് . മിക്കപ്പോഴും കാഷ്വാലിറ്റിയിൽ രണ്ട് ഡോക്ടർമാർ മാത്രമാണ് ഉണ്ടാവുക . പോലീസ് കൊണ്ടുവരുന്ന പോസ്കോ കേസോ  മറ്റു കേസുകളുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ ഇതിലേക്ക് തിരിയേണ്ട അവസ്ഥയുണ്ടാകും . ക്യൂവിൽ നിൽക്കുന്ന രോഗികൾക്ക് സമയത്തിന് ഡോക്ടറെ കാണാൻ മിക്കപ്പോഴും അവസരം കിട്ടാറില്ല. കാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടറെ മാരെ ഉൾപ്പെടുത്തുകയോ , രാവിലെയുള്ള ഒപി വൈകുന്നേരം വരെ നീട്ടുകയോ ചെയ്യണമെന്ന് ആവശ്യം  വിവിധ റസിഡൻസ് അസോസിയേഷൻ  ഉന്നയിക്കുന്നുണ്ട്.  എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്തോ നെയ്യാറ്റിൻകര എംഎൽഎയോ ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്ന് ഫ്രാനും ആവശ്യപ്പെടുന്നുണ്ട്