Sat Aug 08, 2026 12:19 pm
FLASH
X

കർഷക തൊഴിലാളി യൂണിയൻ (BKMU) മലയിൻകീഴ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

HOME / Kerala June 11, 2025

തിരുവനന്തപുരം : കർഷക തൊഴിലാളി യൂണിയൻ (BKMU) ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയിൻകീഴ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടത്തി. കർഷക തൊഴിലാളികൾക്ക് സമഗ്രമായ ദേശീയ നിയമം കൊണ്ടുവരിക. ജാതി സെൻസസ് നടത്തുക സ്വകാര്യമേഖലയിൽ എസ് സി, എസ് ടി ഒ.ബി. സി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക, സെൻസസ് നടത്തുക തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബി.എസ് ബിജുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിയാവിള സുരേഷ് സ്വാഗതവും പറഞ്ഞു, വിളവൂർക്കൽ പ്രഭാകരൻ , വിളപ്പിൽ സതീഷ്, റ്റി.ശശി ,അഭിലാഷ് ആൽബർട്ട് എന്നിവർ സംസാരിച്ചു