Sat Aug 08, 2026 12:19 pm
FLASH
X

കിലെ-ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം

HOME / Kerala June 11, 2025

കേരള സർക്കാരിൻ്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻ്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരം കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025 -2026 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കോഴ്സ് കാലാവധി ഒരു വർഷം.  പൊതു വിഭാഗ വിദ്യാർത്ഥികൾക്ക്  50000 രൂപയാണ് കോഴ്സ് ഫീസ്. അർഹതയുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50% വരെ ഫീസിളവ് ലഭിക്കും.  വിശദാംശങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും www.kite.kerala.gov.in/kilelasacademy എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഇമെയിൽ: kilecivilservice@gmail.com , വാട്‌സ്ആപ്പ് നമ്പർ: 8075768537, ഫോൺ: 0471-2479966, 8075768537