വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് അപകടമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുള്ളതായി സൂചന. നേവി രക്ഷാദൌത്യം ആരംഭിച്ചു.കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിംഗപൂര്‍ പതാകയുള്ള കാര്‍ഗോ ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്.
വാൻഹായ് 503 എന്ന കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ അപകടത്തിൽപ്പെട്ടതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. 20 കണ്ടെയ്നറുകൾ കടലിൽ വീണു. പൊട്ടിത്തെറികളും തീപിടുത്തവും ഉണ്ടായിട്ടുണ്ട്. 22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി. രക്ഷാ ബോട്ടുകളിൽ ഉണ്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു.



