Sat Aug 08, 2026 1:39 pm
FLASH
X

സ്വരാജിനായി പ്രിയപ്പെട്ടവർ ഒത്തു ചേർന്നു

HOME / Kerala June 9, 2025

നിലമ്പൂർ : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് LDF സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച്സ്വരാജിന്റെ അധ്യാപകർ – സഹപാഠികൾ – സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച ഒരു വട്ടം കൂടിയെൻ പ്രിയ സ്വരാജിനൊപ്പം പരിപാടി ആകർഷകമായി. നിലമ്പൂർ ഗ്രീൻ ആർട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എഴുത്തുകാരി കെ.ആർ മീര ഉദ്ഘാടനം ചെയ്തു.കാര്യപരിപാടി (കോ-ഓർഡിനേറ്റർ-)എഴുത്തുകാരിയും സ്വരാജിന്റെ കോളേജ് അധ്യാപികയുമായിരുന്ന ഡോ. മിനി പ്രസാദ് പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു.എം. കെ. ദിവാകരൻ മാഷ്,ത്രേസ്യാമ്മ ടീച്ചർ, A. K ബേബി മാഷ്,സുരേഷ് തിരുവാലി,Dr. അനൂപ് TN,സിന്ധു ശങ്കർ,അഡ്വ. ബിജു ജോൺ,നവീൻ പ്രസാദ്,ലെനിൻ കെ ജയിംസ്,മുജീബ് മമ്പാടൻ,ദീപ ദിവാകർ,P K വിനോദ്,സുരേഷ് നടുവത്ത്,C K രാധാകൃഷ്ണൻ,പിഷാരടി മാസ്റ്റർ,മുജീബ് കരുളായി,പി. ദേവാനന്ദ് തുടങ്ങിയവർ അനുഭവങ്ങളും,ഓർമ്മകളും പങ്കുവെച്ചു.സ്വരാജ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രിയപ്പെട്ടവരെ എല്ലാവരും കൂടെ ഉണ്ടാവണമെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി ഇടപെടണമെന്നും സ്വരാജ് പറഞ്ഞു.ബിജി എബ്രഹാം സ്വാഗതവും മനോഹർ വർഗീസ് നന്ദിയും പറഞ്ഞു