സുസ്ഥിര വികസനവും ശുചിത്വ നഗര ഗതാഗതവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി ഗവൺമെൻ്റിൻ്റെ ഒരു സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ശുചിത്വപൂർണ്ണവും ഹരിതാഭവുമായ ഡൽഹി നിർമ്മിക്കുന്നതിന് ഈ സംരംഭം സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ജനങ്ങളുടെ ‘ജീവിതം സുഗമമാക്കൽ’ മെച്ചപ്പെടുത്താനും ഈ നടപടി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
“ശുചിത്വപൂർണ്ണവും ഹരിതാഭവുമായ ഡൽഹി നിർമ്മിക്കുന്നു! സുസ്ഥിര വികസനവും ശുചിത്വമുള്ള നഗര ഗതാഗതവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി ഗവൺമെൻ്റിൻ്റെ ഒരു സംരംഭത്തിന് കീഴിൽ ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, ഇത് ഡൽഹിയിലെ ജനങ്ങളുടെ ‘ജീവിതം സുഗമമാക്കൽ’ മെച്ചപ്പെടുത്തും.”



