Sat Aug 08, 2026 3:28 pm
FLASH
X

കണ്ണുമാറി ചികിത്സ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

HOME / Kerala June 4, 2025

തിരുവനന്തപുരം: സര്‍ക്കാര്‍ കണ്ണ് ആശുപത്രിയില്‍ 59കാരിയുടെ കണ്ണുമാറി ചികിത്സ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഇടതുകണ്ണിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വലതുകണ്ണിനാണ് ഡോക്ടര്‍ കുത്തിയ്പ് നടത്തിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ എസ്.എസ് സുജീഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 59കാരിയായ ബിമാപള്ളി സ്വദേശിനി കഴിഞ്ഞയാഴ്ചയാണ് തിരുവന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കാഴ്ച മങ്ങിയതോടെയാണ് ഇവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ചികിത്സയ്ക്കിടെ കണ്ണില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഇടതുകണ്ണിന് കുത്തിവയ്പിന് നിര്‍ദേശിക്കുകയായിരുന്നു.