തിരുവനന്തപുരം : കഞ്ചാവും , എംഡിഎംഎ യുംകടത്തുവാൻ പുതിയ തന്ത്രങ്ങൾ മിനഞ്ഞ് മയക്കുമരുന്ന് മാഫിയ. ആദ്യപടിയായി അതിനായി എക്സൈസ് പോലീസ് സംഘങ്ങൾക്ക് രഹസ്യ വിവരങ്ങൾ നൽകുന്ന ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. ജാമ്യം കിട്ടുന്ന വകുപ്പിൽ കുറഞ്ഞ അളവിൽ എംഡിയും കഞ്ചാവും പ്രായം കുറഞ്ഞ പെൺകുട്ടികളുടെ കൈവശം കൊടുത്തുവിട്ടു ട്രയൽ റൺ തുടങ്ങിയതായിട്ടാണ് ഏറ്റവും പുതിയ വിവരം. സ്കൂൾ കോളേജുകൾ തുറന്നതോടെ
രണ്ടും മൂന്നും പ്രായം കുറഞ്ഞ പെൺകുട്ടികൾ അടങ്ങുന്ന സംഘത്തെ കുറഞ്ഞ അളവിൽ കൊടുത്തുവിട്ടു പരീക്ഷണം തുടങ്ങി. കൊടുത്തു വിടുന്നവർ തന്നെ ഒറ്റു കൊടുക്കുന്നതായിട്ടാണ് രഹസ്യ വിവരം. പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധ മാറ്റി മറുവശത്തുകൂടി യഥാർത്ഥ കടത്തുകാർ വലിയതോതിൽ മയക്കു മരുന്നുകൾ കടത്തുന്നു എന്നാണു സൂചന.
ഇന്ന് രാവിലെ ഇതിന്റെ ഒരു ട്രയൽ നടന്ന ആയിട്ടാണ് ഏറ്റവും പുതിയ വിവരം.21നും 19 നും ഇടയിൽ പ്രായമുള്ള 3 പെൺകുട്ടികളുടെ കൈവശം നിന്ന് വളരെ ചെറിയ അളവിലുള്ള 10 gm കഞ്ചാവ്അമര വിള ചെക്ക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട് . ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആഡംബര ബസ്സിലാണ് ഇവർ വന്നത്. കോടതിയിൽ എത്തുമ്പോൾ ഇവർക്ക് ജാമ്യം ലഭിക്കും. എക്സൈസ് വിഭാഗം ഇത് സൂക്ഷ്മതയോടെ വീക്ഷിച്ചു വരികയാണ് . കഴിഞ്ഞദിവസം സ്വാമിമാരുടെ വേഷത്തിൽഎത്തിയവരുടെ കയ്യിൽ നിന്നും എക്സൈസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു . ഇപ്പോൾ പ്രായം കുറഞ്ഞ വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് മാഫിയയുടെ പരീക്ഷണം .



