Sat Aug 08, 2026 6:47 pm
FLASH
X

പോലീസ് സ്‌റ്റേഷനില്‍ യാത്ര അയപ്പ് നല്‍കി

HOME / Kerala June 2, 2025

വെള്ളറട :വെള്ളറട പോലീസ് സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അഭയകുമാറിന്  യാത്രയയപ്പ് നല്‍കി. വെള്ളറട  സ്‌റ്റേഷനില്‍ സംഘടിപ്പിച്ച യോഗത്തിന് എ.എസ്. ഐ അശ്വതി അധ്യക്ഷത വഹിച്ചു.  യോഗം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡാന്‍സാഫ് എസ് ഐ റസ്സല്‍ രാജ.് സ്‌പെഷ്യല്‍ ബ്രാഞ്ച്  എസ് ഐ ഹരി,എസ് ഐ ശശികുമാര്‍, സിവില്‍ പോലീസുകാരായ പ്രദീപ,് പ്രജീഷ്, ഷൈനു  തുടങ്ങി നിരവധി പേര്‍ സംസാരിച്ചു. വെള്ളറട സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറി പോകുന്ന  13 പോലീസുകാര്‍ക്കും  മൊമെന്റോ നല്‍കി  ആദരവ് നല്‍കി.  പോലീസുകാരുടെ മക്കളില്‍ എ. പ്ലസ.് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും  ആദരവ് നല്‍കി.ചിത്രം.വെള്ളറട പോലീസ് സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അഭയകുമാറിന്  യാത്രയയപ്പ് നല്‍കുന്നു.