Sat Aug 08, 2026 6:52 pm
FLASH
X

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക്‌ മരം വീണു;പള്ളി വികാരി അത്ഭുതകരമായി രക്ഷപ്പെട്ടു

HOME May 29, 2025

ഇടുക്കി : ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക്‌ മരം വീണു. പള്ളി വികാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി കുമളി – ദേശീയപാതയില്‍ കത്തിപ്പാറക്ക്‌ സമീപം ബുധനാഴ്‌ച വൈകിട്ട്‌ ആറരയോടെയായിരുന്നു സംഭവം. മുരിക്കാശേരി സെന്റ്‌ ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി വികാരിയും, അടിമാലി കല്ലാര്‍കുട്ടി റോഡില്‍ ആയുര്‍വേദ ആശുപത്രി നടത്തുന്നതുമായ വൈദികനായ ഡോ. റെജി പാലക്കാടനാണ്‌ അത്ഭുതകരമായി രക്ഷപ്പെട്ടത്‌. സ്വന്തം കാറില്‍ അടിമാലിക്ക്‌ വരികയായിരുന്നു. കല്ലാര്‍കുട്ടിക്കും കത്തിപ്പാറക്ക്‌ ഇടയില്‍വച്ച്‌ റോഡരികില്‍ നിന്നിരുന്ന വലിയ മരം കടപുഴകി കാറിനു മുകളിലേക്ക്‌ പതിക്കുകയായിരുന്നു.ഫാ. റെജി മാത്രമാണ്‌ വാഹനത്തില്‍ ഉണ്ടായിരുന്നത്‌. കാര്‍ പൂര്‍ണമായും തകര്‍ന്നു. അടിമാലിയില്‍ നിന്ന് അഗ്നി രക്ഷാസേന എത്തി മരം മുറിച്ചുമാറ്റിയാണ്‌ ഗതാഗതം പുനസ്‌ഥാപിച്ചത്‌. ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഈ ദേശീയ പാതയില്‍ നിരവധി മരങ്ങള്‍ അപകടാവസ്‌ഥയില്‍ നില്‍ക്കുന്നുണ്ട്‌.