Sat Aug 08, 2026 7:56 pm
FLASH
X

എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ പ്രവേശനത്തിന് പിന്നോക്ക സംവരണം നടപ്പാക്കണം – ചവളർ സൊസൈറ്റി

HOME / Kerala May 27, 2025

കോതമംഗലം: സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് പിന്നോക്ക സംവരണം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.കെ അശോകൻ ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളിൽ പ്രവേശനത്തിന് 28 ശതമാനം പിന്നോക്ക സംവരണം വർഷങ്ങളായി നൽകുന്നുണ്ട് .2013 മുതൽ ഇത് പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പുതലത്തിൽ ശ്രമിക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ലെന്ന് എൻ കെ അശോകൻ പറഞ്ഞു. സംസ്ഥാനത്ത് 845 എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലായി ഒരു ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി എണ്ണൂറ്റി എഴുപത്തിയഞ്ച് സീറ്റ് ഉണ്ട് ഇതിന്റെ 28% ആണ് പിന്നോക്ക വിഭാഗങ്ങൾക്ക് നഷ്ടമാകുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി നാഗഞ്ചേരി ശാഖയുടെ വിദ്യാഭ്യാസ അവാർഡ് ദാനം ഉദ്ഘാടനം ചെയ്തു, പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .വിദ്യാഭ്യാസ സഹായനിധി വാർഷികവും ലഹരി വിരുദ്ധ ക്ലാസും കരിയർ ഗൈഡൻസ് ക്ലാസും റിട്ട:മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു .30 വർഷത്തിലധികമായി ഫുട്ബോൾ മേഖലയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന വികെ രാജനെ ചടങ്ങിൽ ശാഖാ പ്രസിഡണ്ട് വി കെ ബാലൻ പൊന്നാട ചാർത്തി ആദരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം മരണാനന്തര സഹായ സമിതി സെക്രട്ടറി എസ് പി രമേശ് നൽകി .ശാഖാ സെക്രട്ടറി എം കെ രാജൻ മരണാനന്തരസഹായ സമിതി പ്രസിഡണ്ട് വിജി രാജു ,കുടുംബയോഗം സെക്രട്ടറി ഉഷ രാജൻ, വിദ്യാഭ്യാസ സഹായം നിധി സെക്രട്ടറി രഞ്ചു എം എസ് ,കുടുംബയോഗം പ്രസിഡണ്ട് അഞ്ജലി ഷാജി, വിദ്യാഭ്യാ സഹായ നിധിജോയിൻ്റ്സെക്രട്ടറി ശ്രീജേഷ് ബാലൻ എന്നിവർ പ്രസംഗിച്ചു .വിദ്യാഭ്യാസ സഹായ നിധി പ്രസിഡൻറ് എം കെ സജീവ് അധ്യക്ഷത വഹിച്ചു.