തിരുവനന്തപുരം : മുത്തുകുഴി റോയല്‍സ് ഗ്രന്ഥശാലയുടെ ബാലവേദി സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജ്‌മോഹന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഈ ക്യാമ്പില്‍ രസകരമായ ക്ലാസ്സുകള്‍ക്ക് റെജി റോയല്‍സ്, സിന്ധു ആര്യനാട്, ആനി പ്രസാദ്, പ്രിയ ശ്യാം, സിജിന്‍ പത്തായ പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചിത്രം.ബാലവേദി സംഘടിപ്പിച്ച മാമ്പഴക്കാലംക്യാമ്പില്‍് പഠനോപകരണങ്ങള്‍ വിതരണം നടന്നു.



