തിരുവനന്തപുരം: മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും മലയോര മേഖലയില്‍ കാറ്റ് ശക്തമായി വീശിയടിച്ച് വ്യാപക നാശനഷ്ടം. പ്രദേശത്ത് വൈദ്യുതി ബന്ധം ഇതുവരെയും പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. മാരായമുട്ടം വൈദ്യുതി വകുപ്പ് ഓഫീസില്‍ നാട്ടുകാരുടെ പ്രതിഷേധം. വൈദ്യുതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ രാത്രിയില്‍ വീശിയടിച്ച ചുഴലികാറ്റില്‍ പെരുങ്കടവിള പഞ്ചായത്തില്‍ മണ്ണൂര്‍ ഏലായില്‍ 2500 മൂട് വാഴയിലധികം നിലംപൊത്തി. മണലു വിള ചുള്ളിയൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റ് റോഡില്‍ തന്നെ ഇപ്പോഴും കിടക്കുകയാണ്. അതിനെ പുനഃസ്ഥാപിക്കാന്‍ കെ.എസ.്ഇ.ബി.ക്ക് കഴിഞ്ഞില്ല. വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ മാരായമുട്ടം വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് തള്ളി കയറിയത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ നാട്ടുകാര്‍ സംഘടിച്ച് മാരായമുട്ടം ഓഫീസില്‍ എത്തിയത്. പെരുങ്കടവിള പഞ്ചായത്തില്‍ തന്നെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ വന്‍തോതില്‍ വൈദ്യുതി കമ്പികളുടെ പുറത്തും വീടുകളുടെ പുറത്തും നിലയുറപ്പിച്ചിട്ടുണ്ട്. അതിനെ വെട്ടി മാറ്റാനുള്ള തത്രപ്പാടിലാണ് ജീവനക്കാരും നാട്ടുകാരും. വെള്ളറട ദുരന്തനിവാരണ അറിയിപ്പ് ഉണ്ടായി. ശക്തമായ മഴ തുടരുമെന്നും 2 ദിവസം കൂടെ ജാഗരൂപരായിരിക്കണമെന്നാണ് നിര്‍ദ്ദേശം. അപകട സൈറണ്‍ മുന്നറിയിപ്പും മുഴക്കി. ഇന്നലെ രാത്രിയില്‍ മുഴുവനും മഴയായിരുന്നു. പകല്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും വീണ്ടും ഉച്ചയോടെ വീണ്ടും മഴ ശക്തി പ്രാപിച്ചു. കൃഷിഭൂമികള്‍ മിക്കതും വെള്ളത്തില്‍ മുങ്ങി. പച്ചക്കറി കൃഷി, വാഴ കൃഷി എല്ലാം കേടുപാട് വരുന്ന അവസ്ഥയിലാണ്. വന്‍ മരങ്ങളാണ് കടപുഴകി വീണിട്ടുള്ളത്. മഴ വീണ്ടും ശക്തി പ്രാപിക്കും എന്നുള്ള ആശങ്കയിലാണ് പ്രദേശത്തിലെ കര്‍ഷകര്‍.ചിത്രം.ചുഴലികാറ്റില്‍ പെരുങ്കടവിള പഞ്ചായത്തില്‍ മണ്ണൂര്‍ ഏലായില്‍ 2500 മൂട് വാഴയിലധികം നിലംപൊത്തിയനിലയില്‍.2.മണലു വിള ചുള്ളിയൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റ് റോഡില്‍ കിടക്കുന്നു



